SiO പാലേരി-പാറക്കടവ് യൂണിറ്റ് കായിക വേദി മൊട്ടക്കുന്ന് (കണ്ടോത്തറ) മൈതാനിയില്‍ വെച്ച് സംഘടിപ്പിച്ച "ഇണ്റ്റര്‍ പാറക്കടവ് സെവന്‍സ് ഫൂട്ബാള്‍ " ടൂര്‍ണമെണ്റ്റില്‍ സെവന്‍സ്റ്റാര്‍ പാറക്കടവ് ജേതാക്കളായി. പാലേരി-പാറക്കടവിലെ ഫൂട്ബള്‍ പ്രേമികളെ അത്യന്തം ആവേശക്കൊടുമുടിയിലെത്തിച്ച ഈ ടൂര്‍ണമെണ്റ്റില്‍ പാറക്കടവിലെത്തന്നെ നാല് പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. നജീബ് കെ.കെ നയിച്ച Shine Star Parakkadavu , സൈഫുദ്ദീന്‍ വി.പി നയിച്ച Star Boys Parakkadavu , ആജസ് എ.പി നയിച്ച Seven Star Parakkadavu , ശഫീക്ക് എം.കെ നയിച്ച King Star Parakkadavu തുടങ്ങിയ ടീമുകള്‍ ഒന്‍പതോളം ആവേശകരമായ മത്സരങ്ങളില്‍ നിന്നാണ് രണ്ട് ടീമുകള്‍ പോയണ്റ്റടിസ്ഥാനത്തില്‍ ഫൈനലിലേക്ക് അര്‍ഹത നേടിയത്. ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച കളി കാഴ്ച വെച്ചെങ്കിലും ഗോള്‍ മാത്രം അന്യം നിന്നു. പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ശഫീക്ക് എം.കെ നയിച്ച കിംഗ് സ്റ്റാര്‍ പാറക്കടവിണ്റ്റെ പിഴവ് മുതലെടുത്തു കൊണ്ട് സെവന്‍സ്റ്റാര്‍ പാറക്കടവ് നായകന്‍ ആജസ് ലക്ഷ്യം കണ്ടു വിജയികളായി . ജേതാക്കള്‍ക്കുള്ള സമ്മാനം ജമാഅത്തെ ഇസ്‌ലാമി ഏരിയാഒാര്‍ഗനൈസര്‍ സമദ് സാഹിബ് സമ്മാനിച്ചു. കൂടാതെ വിവിധ കളിക്കാര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ പാറക്കടവിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിതരണം ചെയ്തു.
ഫൈനല്‍ മത്സരത്തിലെ ഇരു ടീമുകളുടേയും മത്സരാര്‍ഥികള്‍......
" കടുത്ത വൈലിലും ഈ ടൂര്‍ണമണ്റ്റ് വിജയിപ്പിക്കുന്നതിനു വേണ്ടി ഇരു മെയ്യും മറന്ന് യത്നിച്ച പാറക്കടവിണ്റ്റേയും ചാലില്‍ യൂണിറ്റിണ്റ്റേയും പ്രവര്‍ത്തകര്‍ക്കും , കൂടാതെ എല്ലാ ഫൂട്ബള്‍ കളിക്കാര്‍ക്കും SiO പാലേരി-പാറക്കടവ് യൂണിറ്റ് പ്രസിഡണ്റ്റിണ്റ്റെ അഭിനന്ദനങ്ങള്‍...... "