** "വായിച്ചാലും വളരും വായിച്ചില്ലേലും വളരും .. , വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും " **

Friday, June 18, 2010

"നഫ്സുന്നിദാഅ്‌ അഥവാ ആത്മീയ സഹവാസം " 2010 മെയ്‌ 14 വെള്ളി

SiO പാലേരി-പാറക്കടാവ്‌ യൂണിറ്റ്‌ "നഫ്സുന്നിദാഅ്‌" എന്ന പേരില്‍ വേനലവധിക്കാലത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി നിശാ ക്യാമ്പ്‌ സംഘടിപ്പിച്ചു. " ബൈക്കിലും, മൊബൈലിലും, കമ്പ്യൂട്ടറിലും ജീവിതം നമിച്ച്‌ , തണ്റ്റെ യൌവ്വനം അടിച്ച്‌ പൊളിച്ച്‌ മുന്നോട്ട്‌ പോകുന്ന ഈ ആധുനിക ലോകത്തില്‍ വീണുകിട്ടിയ അവധിക്കാലം അല്‍പം കളിയും അതിലേറെ കാര്യവുമായി ദിനങ്ങള്‍ കൊഴിഞ്ഞുപോകുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചോ , ജീവിത മരണങ്ങളെക്കുറിച്ചോ ചിന്തിക്കാന്‍ സമയം ലഭിച്ചിട്ടുണ്ടാവില്ല. അതിനായി ഒരവസരം ഒരുക്കുകയാണ്‌ Sio പാലേരി-പാറക്കടവ്‌ യൂണിറ്റ്‌ "നഫ്സുന്നിദാഅ്‌" മുഖേന. "

2010 മെയ്‌ 14 വെള്ളിയാഴ്ച്ച 3:30ന്‌ ആരംഭിച്ച ക്യാമ്പ്‌ മൂന്ന്‌ സെക്ഷനായിട്ട്‌ പിറ്റേദിവസം സുബഹി നമസ്കാരാനന്തരം അവസാനിച്ചു.യൂണിറ്റിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ജീവിത ലക്ഷ്യ ബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോട്‌ കൂടി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പ്രവര്‍ത്തകരോട്‌ സംസാരിച്ചു. " നഫ്സുന്നിദാഅ്‌ " ണ്റ്റെ ആദ്യ സെക്ഷന്‍ സലാഹുദ്ദീണ്റ്റെ ഖിറാഅത്തോടെ ആരംഭിച്ചു. യൂണിറ്റ്‌ സിക്രട്ടറി അസ്‌ലഫ്‌ പി.സി സ്വാഗതവും ,പ്രസിഡണ്ട്‌ ഷഫീക്ക്‌ എം.കെ അധ്യക്ഷ സ്ഥാനവും വഹിച്ചു. ക്യമ്പ്‌ സോളിഡാരിറ്റി കുറ്റ്യാടി ഏരിയാ ഒാര്‍ഗനൈസര്‍ സമദ്‌ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന്‌ " തീവ്രവാദം "എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തുറന്ന ചര്‍ച്ചയില്‍ എല്ലാ ക്യാമ്പ്‌ അംഗങ്ങളും തങ്ങളുടേതായിട്ടുള്ള അഭിപ്രായങ്ങളും ആശങ്കകളും പങ്ക്‌ വെച്ചു. ശേഷം "RIVOLVE" എന്ന ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശിപ്പിക്കുകയും , കായിക വിനോദ മത്സരങ്ങളോടുകൂടി ആദ്യ സെക്ഷന്‍ അവസാനിക്കുകയും ചെയ്തു. മഗ്‌രിബ്‌ നമസ്കാരാനന്തരമുള്ള രണ്ടാം സെക്ഷനില്‍ " മരണം മരണാനന്തര ജീവിതം " എന്ന തലക്കെട്ടില്‍ ജ: ജാബിര്‍ വേളം വളരെ വിശദമായിട്ട്‌ തന്നെ ക്ളാസെടുത്തു. തെറ്റുകളിലേക്ക്‌ വഴിതെറ്റാന്‍ വളരെയധികം മാര്‍ഗ്ഗങ്ങളുള്ള ഈ ചോക്ളേറ്റ്‌ യുഗത്തില്‍ നമ്മുടെ ജീവിതത്തിണ്റ്റെ മഹിമ എന്താണെന്നും മുഅ്മിനുകള്‍ക്ക്‌ അല്ലാഹു (സു) വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗം കരസ്ഥമാക്കുവനുമുള്ള വിളനിലമാണ്‌ ഈ ഭൂമിയെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. തുടര്‍ന്ന്‌ " sio-വും ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും " എന്ന വിഷയത്തില്‍ സഹോ: നിഷാദ്‌ പ്രവര്‍ത്തകരോട്‌ സംസാരിച്ചു. ഇശാഅ്‌ നമസ്കാരാനന്തരം പ്രവര്‍ത്തകരുടെ കലാ-വിജ്ഞാന അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അഹോ: ഷബീര്‍ എ.പിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടു കൂടി രണ്ടാം സെക്ഷനിനും വിരാമമായി.

മൂന്നാമത്തേതും അവസാനത്തേതുമായ സെക്ഷന്‍ ആരംഭിച്ചത്‌ സുബഹി നമസ്കാരത്തോടു കൂടിയാണ്‌. Sio-വിണ്റ്റെ ഏറ്റവും സുന്ദരമായ സുബഹി നമസ്കാരാനന്തരം കുറച്ച്‌ സമയം എല്ലാ പ്രവര്‍ത്തകരും ഒന്നിച്ചിരുന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തെറ്റ്‌ കൂടാതെ ഒാതുകയും , ഒാതിയതിണ്റ്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുക എന്ന "ഉസ്‌റ" എന്ന പ്രവര്‍ത്തനം വളരെ ആവേശത്തോടു കൂടി പ്രവര്‍ത്തകര്‍ നടത്തി. നഫ്സുന്നിദാഅ്‌-ണ്റ്റെ അവസാന പ്രവര്‍ത്തനമായി കാട്‌ പിടിച്ച്‌ കിടക്കുന്ന പള്ളിപരിസരം വൃത്തിയാക്കിക്കൊണ്ട്‌ 30 പ്രവര്‍ത്തകര്‍ പങ്കെടുത്ത വളരെ ബൃഹത്തായ ഈ ക്യാമ്പിന്‌ അങ്ങിനെ പര്യവസാനമായി.

Saturday, April 17, 2010

എസ്‌.ഐ. ഒ സംസ്ഥാന സമ്മേളനം ജില്ലാ പ്രചരണോദ്ഘാടനം 2010 ഏപ്രില്‍ 10 ശനി കോഴിക്കോട്‌ പ്രകടനവും പൊതുസമ്മേളനവും

എസ്‌.ഐ.ഒ സംസ്ഥാന സമ്മേളനത്തിണ്റ്റെ കോഴിക്കോട്‌ ജില്ലാ പ്രചരണോദ്ഘാടനം 2010 ഏപ്രില്‍ 10 ശനിയാഴ്ച വൈകു: 4 മണിക്ക്‌ വമ്പിച്ച വിദ്യാര്‍ത്ഥി പ്രകടനത്തോടു കൂടി ആരംഭിച്ചു.

" പഠനം സമരം സേവനമെന്ന
ഉജ്വലമായൊരു മുദ്രാവാക്യം
കര്‍മ്മ പഥത്തില്‍ നടപ്പിലാക്കി
വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്‌
പുതിയൊരു രൂപം ചൂണ്ടിക്കട്ടി
കടന്ന്‌ വന്നോരു പ്രസ്ഥാനം
വിദ്യാര്‍ത്ഥികളുടെ വിപ്ളവശക്തി
ക്യാമ്പസ്സുകളുടെ മോചനശക്തി "


തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ കൊണ്ട്‌ സമ്പന്നമായ പ്രകടനം അക്ഷരാര്‍ത്ഥില്‍ കോഴിക്കോട്‌ നഗരത്തെ ഞെട്ടിച്ചു.ജില്ലാ നേതൃത്വത്തിണ്റ്റെ കീഴില്‍ 1500-ഓളം വിദ്യാര്‍ത്ഥികള്‍ മനോരമ ജംഗ്ഷനില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം മഗ്‌രിബ്‌ സമയത്തോടെ പൊതുസമ്മേളന നഗരിയായ അരയിടത്തുപാലം മൈതാനിയില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന്‌ നടന്ന പ്രൌഡഗംഭീരമായ പൊതു സമ്മേളനത്തില്‍ പി.സി ബഷീര്‍, പി.മുജീബ്‌ റഹ്മാന്‍, എം.കെ സുഹൈല, അഷ്‌റഫ്‌ പി.പി, ഡോ: കൂട്ടില്‍ മുഹമ്മദലി, ശിഹാബ്‌ പൂക്കോട്ടൂറ്‍, കെ.പി.എം ഹാരിസ്‌, ശാഫി ഒ.പി തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ ഫോട്ടോകള്‍ക്ക്‌

കേരളക്കരയുടെ സമ്മേളന ചരിത്രത്തില്‍ ഇന്നേ വരെ പരിചയിച്ചിട്ടില്ലാത്ത ഒരു പുതിയ സമ്മേളന നടത്തിപ്പ്‌ എസ്‌.ഐ.ഒ കാഴ്ച വെക്കുകയാണ്‌ 2010 ഡിസംബര്‍ 11 ന്‌. ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ കേരളത്തിണ്റ്റെ ചരിത്രമുറങ്ങുന്ന കോഴിക്കോട്‌ , തിരുവനന്തപുരം , തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച്‌ വമ്പിച്ച വിദ്യാര്‍ത്ഥി റാലിയോടു കൂടി ആരംഭിക്കുന്നു....


എല്ലാവര്‍ക്കും സ്വാഗതം