** "വായിച്ചാലും വളരും വായിച്ചില്ലേലും വളരും .. , വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും " **

Friday, June 18, 2010

"നഫ്സുന്നിദാഅ്‌ അഥവാ ആത്മീയ സഹവാസം " 2010 മെയ്‌ 14 വെള്ളി

SiO പാലേരി-പാറക്കടാവ്‌ യൂണിറ്റ്‌ "നഫ്സുന്നിദാഅ്‌" എന്ന പേരില്‍ വേനലവധിക്കാലത്ത്‌ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി നിശാ ക്യാമ്പ്‌ സംഘടിപ്പിച്ചു. " ബൈക്കിലും, മൊബൈലിലും, കമ്പ്യൂട്ടറിലും ജീവിതം നമിച്ച്‌ , തണ്റ്റെ യൌവ്വനം അടിച്ച്‌ പൊളിച്ച്‌ മുന്നോട്ട്‌ പോകുന്ന ഈ ആധുനിക ലോകത്തില്‍ വീണുകിട്ടിയ അവധിക്കാലം അല്‍പം കളിയും അതിലേറെ കാര്യവുമായി ദിനങ്ങള്‍ കൊഴിഞ്ഞുപോകുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചോ , ജീവിത മരണങ്ങളെക്കുറിച്ചോ ചിന്തിക്കാന്‍ സമയം ലഭിച്ചിട്ടുണ്ടാവില്ല. അതിനായി ഒരവസരം ഒരുക്കുകയാണ്‌ Sio പാലേരി-പാറക്കടവ്‌ യൂണിറ്റ്‌ "നഫ്സുന്നിദാഅ്‌" മുഖേന. "

2010 മെയ്‌ 14 വെള്ളിയാഴ്ച്ച 3:30ന്‌ ആരംഭിച്ച ക്യാമ്പ്‌ മൂന്ന്‌ സെക്ഷനായിട്ട്‌ പിറ്റേദിവസം സുബഹി നമസ്കാരാനന്തരം അവസാനിച്ചു.യൂണിറ്റിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ജീവിത ലക്ഷ്യ ബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോട്‌ കൂടി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പ്രവര്‍ത്തകരോട്‌ സംസാരിച്ചു. " നഫ്സുന്നിദാഅ്‌ " ണ്റ്റെ ആദ്യ സെക്ഷന്‍ സലാഹുദ്ദീണ്റ്റെ ഖിറാഅത്തോടെ ആരംഭിച്ചു. യൂണിറ്റ്‌ സിക്രട്ടറി അസ്‌ലഫ്‌ പി.സി സ്വാഗതവും ,പ്രസിഡണ്ട്‌ ഷഫീക്ക്‌ എം.കെ അധ്യക്ഷ സ്ഥാനവും വഹിച്ചു. ക്യമ്പ്‌ സോളിഡാരിറ്റി കുറ്റ്യാടി ഏരിയാ ഒാര്‍ഗനൈസര്‍ സമദ്‌ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന്‌ " തീവ്രവാദം "എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തുറന്ന ചര്‍ച്ചയില്‍ എല്ലാ ക്യാമ്പ്‌ അംഗങ്ങളും തങ്ങളുടേതായിട്ടുള്ള അഭിപ്രായങ്ങളും ആശങ്കകളും പങ്ക്‌ വെച്ചു. ശേഷം "RIVOLVE" എന്ന ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശിപ്പിക്കുകയും , കായിക വിനോദ മത്സരങ്ങളോടുകൂടി ആദ്യ സെക്ഷന്‍ അവസാനിക്കുകയും ചെയ്തു. മഗ്‌രിബ്‌ നമസ്കാരാനന്തരമുള്ള രണ്ടാം സെക്ഷനില്‍ " മരണം മരണാനന്തര ജീവിതം " എന്ന തലക്കെട്ടില്‍ ജ: ജാബിര്‍ വേളം വളരെ വിശദമായിട്ട്‌ തന്നെ ക്ളാസെടുത്തു. തെറ്റുകളിലേക്ക്‌ വഴിതെറ്റാന്‍ വളരെയധികം മാര്‍ഗ്ഗങ്ങളുള്ള ഈ ചോക്ളേറ്റ്‌ യുഗത്തില്‍ നമ്മുടെ ജീവിതത്തിണ്റ്റെ മഹിമ എന്താണെന്നും മുഅ്മിനുകള്‍ക്ക്‌ അല്ലാഹു (സു) വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗം കരസ്ഥമാക്കുവനുമുള്ള വിളനിലമാണ്‌ ഈ ഭൂമിയെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. തുടര്‍ന്ന്‌ " sio-വും ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും " എന്ന വിഷയത്തില്‍ സഹോ: നിഷാദ്‌ പ്രവര്‍ത്തകരോട്‌ സംസാരിച്ചു. ഇശാഅ്‌ നമസ്കാരാനന്തരം പ്രവര്‍ത്തകരുടെ കലാ-വിജ്ഞാന അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അഹോ: ഷബീര്‍ എ.പിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടു കൂടി രണ്ടാം സെക്ഷനിനും വിരാമമായി.

മൂന്നാമത്തേതും അവസാനത്തേതുമായ സെക്ഷന്‍ ആരംഭിച്ചത്‌ സുബഹി നമസ്കാരത്തോടു കൂടിയാണ്‌. Sio-വിണ്റ്റെ ഏറ്റവും സുന്ദരമായ സുബഹി നമസ്കാരാനന്തരം കുറച്ച്‌ സമയം എല്ലാ പ്രവര്‍ത്തകരും ഒന്നിച്ചിരുന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തെറ്റ്‌ കൂടാതെ ഒാതുകയും , ഒാതിയതിണ്റ്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുക എന്ന "ഉസ്‌റ" എന്ന പ്രവര്‍ത്തനം വളരെ ആവേശത്തോടു കൂടി പ്രവര്‍ത്തകര്‍ നടത്തി. നഫ്സുന്നിദാഅ്‌-ണ്റ്റെ അവസാന പ്രവര്‍ത്തനമായി കാട്‌ പിടിച്ച്‌ കിടക്കുന്ന പള്ളിപരിസരം വൃത്തിയാക്കിക്കൊണ്ട്‌ 30 പ്രവര്‍ത്തകര്‍ പങ്കെടുത്ത വളരെ ബൃഹത്തായ ഈ ക്യാമ്പിന്‌ അങ്ങിനെ പര്യവസാനമായി.

2 comments:

  1. വാക്കുകളില്‍ ഒതുക്കാത്ത ആശംസകള്‍

    ReplyDelete
  2. ഇത്തരത്തിലുള്ള ഒരുപാട് പരിപാടികള്‍ നടത്താനും ഇസ്ലാമികമായ് പുതിയ തലമുറ കൊണ്ടുവരാനും എസ് ഐ ഓ വിനു സാധിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു
    സ്നേഹത്തൂടെ നിങ്ങളുടെ സഹോദരന്‍ അജ്സല്‍

    ReplyDelete